ഒക്ടോബറിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്ടപ്പെട്ടവരാണ് ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ആറ്റോരത്ത് താമസിക്കുന്നവര്‍. നിമിഷാര്‍ധം കൊണ്ടുണ്ടായ പ്രളയത്തില്‍ ഇവിടത്തെ 25 വീടുകളിലും വെള്ളം കയറി, 22 വീടുകള്‍ തകര്‍ന്നു. തലമുറകളായി ഇവിടെ താമസിക്കുന്നവര്‍ ഒരായുഷ്‌കാലം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചുപോയി. ഇനി വാസയോഗ്യമല്ലാത്ത വിധം  ആറ്റോരം ഇല്ലാതായി.

To advertise here,

ഇവര്‍ക്ക് വീട് വെക്കാനുള്ള സ്ഥലവും പണവും നല്‍കുമെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും കാര്യമായ നീക്കുപോക്കുകളൊന്നും ഉണ്ടായിട്ടില്ല.
ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ട് ഓടിയവരെല്ലാം ക്യാമ്പുകളിലും ബന്ധുവീടുകളിലും വാടകയിടങ്ങളിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പുവരെ വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയിപ്പോള്‍ ഇനിയെന്നെങ്കിലും സ്വന്തമായൊരു കൂരയ്ക്ക് കീഴില്‍ കഴിയാനാകുമോ എന്ന ആശങ്കയിലാണ്‌.