കൺമുന്നിൽ മണ്ണിടിച്ചിൽ, ഇടുക്കിയിലെ മലവെള്ളപ്പാച്ചിലിൽ കഷ്ടിച്ച് രക്ഷപ്പെട്ട് റൈഡർമാർ
റൈഡ് പോയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉരുൾപൊട്ടലിന് നടുവിൽ പെട്ടുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി വ്ലോഗർ. ഈ മാസം 16-ന് ഇടുക്കിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
യാത്രയ്ക്കിടെ ഇടുക്കിയിൽ മലയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തിൽ റോഡിലേക്ക് ഉരുൾപൊട്ടിയിറങ്ങുകയായിരുന്നു. ഇത് വ്യക്തമായി വ്ലോഗിൽ കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡർമാർ പോകുന്നതും കാണാം.
റൈഡ് തുടങ്ങുമ്പോൾ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താഴെ മുഴുവൻ വഴി തടസ്സപ്പെട്ടിരുന്നതിനാൽ സുരക്ഷിതമായ ഒരു സ്ഥലം തേടി പോകുകയാണ് ചെയ്തത്. ഇപ്പോൾ എല്ലാവരും സുരക്ഷിതരാണെന്നും വ്ലോഗിനൊപ്പം ചേർത്തിരിക്കുന്നു.
Published: 19 Oct 2021, 09:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented