നസിലും ദൈവത്തറയിലും ദേവിയെ ഉപാസിച്ച് മീനത്തിലെ അശ്വതി നാളിനായുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ്... ചോരയുടെയും വിയര്‍പ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷ ഗന്ധം കലര്‍ന്ന കൊടുങ്ങല്ലൂരെ കാവുതീണ്ടല്‍ നാള്‍.. സ്വയം മറന്ന് ദേവിക്ക് മുന്നില്‍ തുള്ളിയുറയാനുള്ള കോമരത്തിന്റെ കാത്തിരിപ്പിന് വിശ്വാസത്തിന്റെ ഏറ്റവും കടുപ്പമുള്ള മുഖമാണ്. 

To advertise here,

കൊടുങ്ങല്ലൂരിന് ചോരയുടെ ചുവപ്പുനിറമാണ് മലയാളിയുടെ മനസില്‍. ദേവിയെ തെറിപ്പാട്ടുകൊണ്ട് അഭിഷേകം നടത്തുന്ന, ദേവിക്കായുള്ള കാഴ്ചദ്രവ്യങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന, ദേവിയുടെ പ്രതിരൂപമായി എത്തുന്ന ഭക്തര്‍ തന്നെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തല്ലിപ്പൊളിക്കുന്ന... അങ്ങനെ അങ്ങനെ വേറെ എവിടെയും കാണാനും കേള്‍ക്കാനും കഴിയാത്ത ആചാരങ്ങളുടെ സംഗമഭൂമിയാണ് മലയാളിക്ക് കൊടുങ്ങല്ലൂര്‍.