സാമ്പത്തിക ഭദ്രതയില്ല, ജീവിതത്തിന് അർഥമില്ല !; ചെറുപ്പക്കാർക്കൊന്നും സന്തോഷമില്ലെന്ന് പഠനം | Video
നിങ്ങള്‍ ഹാപ്പിയാണോ? ചെറുപ്പക്കാരൊന്നും അത്ര ഹാപ്പിയല്ലെന്നാണ് പുതിയ പഠനം. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണല്‍ നടത്തിയ പഠനത്തിലാണ് 18 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സന്തോഷമില്ലെന്ന് കണ്ടെത്തിയത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 18 മുതല്‍ 29 വരെ പ്രായമുള്ള രണ്ട് ലക്ഷം പേരിലാണ് പഠനം നടത്തിയത്. സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഒട്ടുമിക്കവരുടെയും ശാരീരികാരോഗ്യവും മാനസികാരോഗ്യവും തകരാറിലാണ് എന്നും പഠനം സൂചിപ്പിക്കുന്നു. സാമ്പത്തിക ഭദ്രതയില്ലെന്നുള്ള പ്രശ്നം അവരെ അലട്ടുന്നുണ്ട്, പിന്നെ റിലേഷന്‍ഷിപ്പിലുള്ള പ്രശ്നങ്ങള്‍. മിക്കവര്‍ക്കും ജീവിതത്തിന് ഒരര്‍ഥം കണ്ടെത്താന്‍ കഴിയുന്നില്ല.
പണ്ടൊക്കെ ഹാപ്പിനെസ് കേര്‍വ് ഒരു യു ഷേപ്പിലായിരുന്നു. ചെറിയ പ്രായത്തില്‍ സന്തോഷസൂചിക ഹൈയിലായിരുക്കും ഒരു മധ്യവയസ്സാകുമ്പോള് അത് താഴും പിന്നെ വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും മുകളിലേക്ക് പോകും. പക്ഷേ ഇപ്പോ യു ഷേപ്പ് കേര്‍വ് പതുക്കെ പരന്നുകൊണ്ടിരിക്കുകയാണ്.
നേരത്തെ യൗവന കാലഘട്ടം ടെന്‍ഷന്‍ ഫ്രീ ആയിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഒരുപാട് അവസരങ്ങളുണ്ട്, എന്നാല്‍ ബാധ്യതകള്‍ വളരെ കുറച്ചേ കാണൂ അങ്ങനെ. പക്ഷേ ഇന്ന് അതല്ല സ്ഥിതി. കൂടാതെ സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം ചെലവഴിക്കുന്നതും കുറഞ്ഞു. ഇതൊക്കെ സന്തോഷം നഷ്ടമാകാനുള്ള കാരണങ്ങളില്‍ ചിലതാണെന്നും പഠനം പറയുന്നു.
In Short: A global study published in Nature Mental Health finds that young adults aged 18–29 are less happy than ever before. With declining mental and physical health, financial insecurity, and fewer meaningful relationships, the traditional U-shaped happiness curve appears to be flattening.
Content Highlights: A global study reveals 18–29 year-olds are less happy than expected.
Published: 02 May 2025, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented