കെ.എസ്.യു.വിന്റെ പതാകയുമേന്തി ആവേശത്തോടെ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ വൈഗയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച അനുഗ്രഹമായി ആ ഹസ്തദാനം. കളമശ്ശേരി വനിതാ പോളിടെക്‌നിക് കോളേജ് ഇലക്ഷനില്‍ അട്ടിമറി ജയത്തോടെയാണ് വൈഗ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
35 വര്‍ഷത്തെ എസ്. എഫ്.ഐ.യുടെ ആധിപത്യം അവസാനിപ്പിച്ച കെ.എസ്.യു. സാരഥിക്ക് കൈകൊടുത്തത് ആലുവ-എറണാകുളം റൂട്ടിലെ ബസിന്റെ സാരഥിയായ അച്ഛന്‍ ജിനുനാഥാണ്. എച്ച്.എം.ടി. റോഡില്‍ വിജയാഹ്ലാദപ്രകടനം നടക്കുമ്പോഴാണ് വൈകീട്ട് 5.40- ഓടെ ജിനുനാഥ് പി.പി.കെ. സണ്‍സ് എന്ന ബസ് ഓടിച്ച് അതുവഴി വന്നത്.
ആഘോഷാരവങ്ങളോ, റോഡിലെ തിരക്കോ മകളെ അഭിനന്ദിക്കുന്നതിന് അച്ഛന് തടസ്സമായില്ല. കണ്ടുനിന്നവര്‍ക്കും ഉള്ളില്‍ ആഹ്ലാദവും ചുണ്ടില്‍ പുഞ്ചിരിയും പകര്‍ന്ന മുഹൂര്‍ത്തമായി അതുമാറി.
In Short | Vaiga, the newly elected KSU chairperson of the Women's Polytechnic College, went viral after a heartwarming celebration with her father following her election victory.
Content Highlights: womens polytechnic college ksu chairperson vaiga goes viral after celebration with father
Published: 05 Oct 2024, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented