കരസേനയിലേയും നാവികസേനയിലേയും വ്യോമസേനയിലേയും വനിതാ അം​ഗങ്ങൾക്ക് ഇനിമുതൽ പദവി ഭേദമില്ലാതെ  പ്രസവാവധിയെടുക്കാനാകും. പ്രസവം, കുട്ടികളുടെ സംരക്ഷണം, കുട്ടികളെ ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വനിതാസേനാം​ഗങ്ങൾക്ക് എടുക്കാവുന്ന അവധി മേലുദ്യോ​ഗസ്ഥരുടേതിന് തുല്യമാക്കാനുള്ള നിർദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അം​ഗീകാരം നൽകി.

To advertise here,

നിലവിൽ ഓഫീസർ പദവിയിലുള്ള വനിതാ സേനാം​ഗങ്ങൾക്ക് 180 ദിവസമാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സർവീസ് കാലാവധിയിൽ 360 ദിവസത്തെ അവധിയെടുക്കാനാകും. ഒരു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 180 ദിവസത്തെ അവധി ലഭിക്കും.