ബസിലോ കുറേ ആളുകൾക്ക് നടുവിലോ ഇരിക്കുമ്പോൾ നിങ്ങൾക്ക് വാട്സ്ആപ്പിൽ ഒരു വോയിസ് മെസേജ് വരുന്നു. കൈയ്യിൽ ഇയർഫോണും ഇല്ല. ആരു കേൾക്കാതെ ആ മെസേജ് എന്താണെന്ന് എങ്ങനെ അറിയുമെന്നോർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരം വാട്സ്ആപ്പ് തന്നെ കൊണ്ടുവന്നിട്ടുണ്ട്. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രൈബ് സംവിധാനമാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. പുതിയ അപ്ഡേഷന്‍ എല്ലാ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കും. പക്ഷേ ഈ സംവിധാനം വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. വാട്‌സാപ്പ് നേരിട്ട് എനേബിള്‍ ചെയ്യാത്തതിനാൽ മാനുവലായി ചെയ്യണം. ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എനേബിള്‍ ചെയ്യണം. ശേഷം വാട്‌സാപ്പില്‍ ഒരു വോയ്‌സ്‌നോട്ട് ലഭിച്ചാൽ ഇത് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള ഒപ്ഷ്നും കാണിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സ്‌ക്രിപ്റ്റ് സന്ദേശം ഡൗണ്‍ലോഡ് ആകും.

To advertise here,

ഏകദേശം 90 എംബി മാത്രമേ ഇതിന് വേണ്ടിവരൂ. ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍ വോയ്‌സ് നോട്ടിന് താഴെയായി സന്ദേശം ടെക്‌സ്റ്റ് രൂപത്തില്‍ കാണാനാകും. ബീറ്റാ വേര്‍ഷനില്‍ ഈ സംവിധാനം വിജയകരമാണ്. പക്ഷേ ഫോണില്‍ മാത്രമേ ഈ സൗകര്യം നിലവില്‍ ലഭിക്കു. വാട്‌സാപ്പ് വെബില്‍ ലഭിക്കില്ല. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നീ അഞ്ച് ഭാഷകളില്‍ മാത്രമേ ട്രാന്‍സ്‌ക്രൈബ് ലഭിക്കൂ.   മറ്റ് ഭാഷകളില്‍ എന്ന് ലഭിക്കുമെന്നും വ്യക്തമല്ല. അതുപോലെ വോയ്‌സ് നോട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാനുമാകില്ല. സ്വകാര്യത മുൻനിർത്തിയാണ് ഈ നിയന്ത്രണം. ഉപയോക്താക്കള്‍ അയക്കുന്ന വോയ്‌സ്‌നോട്ടുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്പ്റ്റ് സന്ദേശങ്ങളാണ്. അയക്കുന്ന ആളും സ്വീകരിക്കുന്ന ആളുമല്ലാതെ വാട്‌സാപ്പിന് പോലും ഇടയില്‍ കടന്ന് കേള്‍ക്കാനാകില്ല എന്നാണ് കമ്പനി പറയുന്നത്.

Inshort: WhatsApp now transcribes voice messages to text! Learn how to enable this new feature and start reading your voice notes. Available in select languages.