വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എസിയുള്ള വാഹനങ്ങളാണെങ്കിൽ പോലും വളരെ കുറച്ചുനേരത്തേക്ക് മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ. ഈ സമയം വാഹനത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് രക്ഷനേടാനായി വേറെയും മാർ​ഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. 

To advertise here,