കടുത്ത വേനലിൽ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും വേണം പ്രത്യേക പരിഗണന. അവയുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. തിരുവനന്തപുരം മൃഗശാലയിൽ ചൂട് കടുത്തതോടെ മെനുവിലും മാറ്റമുണ്ട്. പഴവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയുള്ള ഭക്ഷണമാണ് സസ്യഭുക്കുകൾക്ക് നൽകുന്നത്. സാധാരണ ദിവസം ഒരു നേരം കുളിക്കുന്ന കടുവകൾ ഒക്കെ ചൂട് കടുത്തതോടെ നിരവധി തവണ നീരാടും. പെഡൽ ഫാനുകളും കൂടുകളിൽ തയ്യാറാക്കിയിട്ടുണ്ട്. ചൂട് ഇത്തവണ കൂടുതലായിരിക്കുമെന്ന നിർദേശം ലഭിച്ചതിനാൽ മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയെന്നും മൃഗശാലയിലെ വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ പറയുന്നത്.

To advertise here,