കഫീന്‍ ടാബ്‌ലെറ്റ് അധികഡോസ് കഴിച്ചു മെല്‍ബണില്‍ മരണമടഞ്ഞ ക്രിസ്റ്റീന ലാക്ക്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ആരും മറന്നുകാണില്ല. ഇതോടെ എത്രയാണ് കഫീന്റെ സുരക്ഷിതമായ അളവ് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു. കാപ്പി ,എനര്‍ജി ഡ്രിങ്കുകള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ചോക്ലേറ്റ്,സപ്ലിമെന്റുകള്‍ ഇവയിലെല്ലാം കഫീനുണ്ട്. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ദിവസം 400 മില്ലിഗ്രാം കഫീന്‍ വരെയാകാം എന്ന് യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. നാല് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി, 10 കാന്‍ കോള, രണ്ട് എനര്‍ജി ഡ്രിങ്ക്‌സ് ഇവ ഇതില്‍ ഉള്‍പ്പെടുന്നു.

To advertise here,

എന്നാല്‍ ഈ നിര്‍ദേശം എല്ലാവര്‍ക്കും അനുയോജ്യമല്ല. ശരീരഭാരം, ആരോഗ്യാവസ്ഥ, മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങളും കഫീനോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും അനുസരിച്ച് ഓരോരുത്തരിലും അളവ് വ്യത്യാസപ്പെട്ടിരിക്കും. 400 മി ഗ്രാം എന്നത് സുരക്ഷിതമാണെങ്കിലും ഇതിലും കൂടിയ അളവില്‍ കഫീന്‍ അപകടം വരുത്തിവെയ്ക്കുമെന്നും യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ഇനി കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം.

INSHORT- Caffeine is present in many common items including coffee, energy drinks, soft drinks, chocolate, and dietary supplements. According to the U.S. Food and Drug Administration (FDA), a healthy adult can consume up to 400 milligrams of caffeine per day safely.