ശരിയായ ഉറക്കം ലഭിക്കാത്തവരാണോ നിങ്ങള്‍? പ്രിയപ്പെട്ട ഒരാളോടൊപ്പം ഉറങ്ങുന്നത് വേഗത്തില്‍ ഉറക്കം വരാന്‍ സഹായിക്കും. അതിനൊപ്പം ഇത് രോഗപ്രതിരോധശേഷി കൂട്ടുമെന്നും സൈക്കോളജി സ്‌പെഷ്യലിസ്റ്റായ ടിം ഗ്രേയുടെ പഠനം സൂചിപ്പിക്കുന്നു. നമ്മള്‍ ഒറ്റയ്ക്ക് ഉറങ്ങുമ്പോള്‍ മനസിലേയ്ക്ക് നിരവധി ചിന്തകളോടിയെത്തുകയും പല കാര്യങ്ങളെക്കുറിച്ച് ഓവര്‍തിങ്ക് ചെയ്യുകയും ചെയ്യും. മനസ് കൂടുകല്‍ ആക്ടീവായിരിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുമെന്നും  ടിം ഗ്രേ പറയുന്നു. നമ്മള്‍ക്ക് പ്രിയപ്പെട്ട ഒരാളോടൊപ്പമോ പങ്കാളികളോടൊപ്പമോ ഉറങ്ങുന്നത് നമ്മളില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കും.

To advertise here,

ഇത് മനസിനെ വിശ്രമിക്കാന്‍ അനുവദിക്കുകയും വേഗത്തില്‍ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്നതിന് കാരണമാകും.ഇത്തരത്തിലുള്ള ഉറക്കം ഓക്‌സിടോസിന്‍, സെറോടോണിന്‍ തുടങ്ങിയ ഹാപ്പി ഹോര്‍മോണുകളും ശരീരത്തിലുണ്ടാക്കും.അതിനൊപ്പം ഉറക്കത്തെ നിയന്ത്രിക്കുന്ന നോര്‍പിനെഫ്രിന്‍, വാസോപ്രസിന്‍, പ്രോലാക്ടിന്‍ തുടങ്ങിയുടെ ഉദ്പാദനത്തിനും ഗുണം ചെയ്യുമെന്ന് ഗ്രേ പറയുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

അതിനൊപ്പം വിഷാദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ പോലെയുള്ള ഹോര്‍മോണുകളുടെ ഉദ്പാദനത്തെ തടയുകയും ചെയ്യും. നോര്‍ത്ത് കാലിഫോര്‍ണിയ സര്‍വ്വകകലാശാല 59 പേരിലാണ് ഇത്തരലുള്ള സ്ലീപ് ആന്‍ഡ് ഇന്റിമസി പരീക്ഷണം നടത്തിയത്. ഇതില്‍ പരസ്പരം ആലിംഗനം ചെയ്തുറങ്ങുന്നവരില്‍ ഓക്‌സിടോസിന്‍ അളവ് കൂടുന്നതായും രക്തസമ്മര്‍ദ്ദം കുറവാണെന്നും കണ്ടെത്തി. വൈകാരികമായ അടുപ്പമുള്ള ഒരാളോടൊപ്പം ഉറങ്ങുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.