ജനസംഖ്യ കുറയുന്നുവെന്ന വലിയ പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയാണ് മിക്ക രാജ്യങ്ങളും ഈ പ്രശ്‌നത്തെ മറികടക്കാന്‍ സെക്‌സ് മന്ത്രാലയം രൂപികരിക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ വിശ്വസ്തയും കുടുംബസംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യവും ചെയ്യുന്ന റഷ്യന്‍ പാര്‍ലമെന്റ് സമിതിയുടെ അധ്യക്ഷയായ നിന ഒസ്താനിയ ഇതുസംബന്ധിച്ച ഒരു അപേക്ഷ പരിഗണിക്കുകയാണെന്നാണ് വിവരം.

രാജ്യത്തെ ജനസംഖ്യ കുറയുന്നത് പരിഹരിക്കണമെന്ന് പ്രസിഡന്റ് പുതിന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.2022 മുതല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിന് അനുപാതമായി രാജ്യത്ത്  ജനനനിരക്ക് ഉയരുന്നുമില്ല. ജോലിയുടെ ഒഴിവുവേളകളിലടക്കം പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ പ്രസിഡന്റ് പുതിന്‍ മുന്നോട്ട് വെച്ചു. ഇതിനുപിന്നാലെയാണ് രാജ്യത്ത് 'സെക്സ് മന്ത്രാലയം' ആരംഭിക്കുന്നത് പരിഗണനയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

To advertise here,
  • രാത്രി പത്തിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ ലൈറ്റുകളും ഇന്റര്‍നെറ്റും ഓഫ് ചെയ്ത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങള്‍ പങ്കുവെക്കാനുള്ള സാഹചര്യവും വര്‍ധിപ്പിക്കുക.
  • മക്കളുള്ള വീട്ടമ്മമാര്‍ക്ക് ശമ്പളം അല്ലെങ്കില്‍ പെന്‍ഷന്‍ ആനുകുല്യം
  • ആദ്യത്തെ ഡേറ്റിങ്ങിന് സര്‍ക്കാരിന്റെ സാമ്പത്തികസഹായം
  • വിവാഹദിനം ഹോട്ടലില്‍ ചെലവഴിക്കാന്‍ ദമ്പതിമാര്‍ക്ക് സാമ്പത്തികസഹായം

എന്നിവയെല്ലാം നിര്‍ദേശങ്ങളിലുണ്ട്.ഇതിലൂടെ ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ പ്രതീക്ഷ.

Inshort: Russia is considering creating a `Sex Ministry` to address its declining birth rate. The proposal includes various measures like financial incentives and encouraging couples to spend more time together.