തീന്‍മേശയില്‍ ഇരുന്നും ഫോണ്‍ നോക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ ?  എന്നാല്‍ ഈ ശീലം നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിയ്ക്കുമ്പോഴോ ഭക്ഷണം കഴിയ്ക്കുമ്പോഴോ ഫോണ്‍ ഉപയോഗിക്കുന്നതിനെ ഫബ്ബിംഗ് എന്നുപറയുന്നു. ഫ്രെണ്ടിയേഴ്സ് ഇന്‍ സൈക്കോളജി ജേര്‍ണലില്‍  പ്രസിദ്ധീകരിച്ച ഒരു പഠനം ഈ പെരുമാറ്റത്തിന്റെ  അനന്തരഫലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഫബ്ബിംഗ് എന്നത് ഫോണില്‍ മെസേജ്  നോക്കുന്നതോ സാധാരണ സ്‌ക്രോളിംഗ് ചെയ്യുന്നതോ പോലെയുള്ള ലളിതമായി കാര്യമായി തോന്നാം. പക്ഷേ അവഗണിക്കപ്പെടുന്ന പങ്കാളിക്ക് ഇത് പലപ്പോഴും അങ്ങനെയായി തോന്നണമെന്നില്ല. ഇത് ബന്ധങ്ങളില്‍ പിരിമുറുക്കം സൃഷ്ടിക്കും.

To advertise here,

പ്രത്യേകിച്ച് പങ്കാളികള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തില്‍ അകല്‍ച്ചയുണ്ടാകുന്നതിനും കാരണമാകും. ഫബ്ബിംഗ്  പങ്കാളിയെ ഒറ്റപ്പെടുത്തിയതായും അവഗണിക്കപ്പെട്ടതായും തോന്നിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.ഇതിന്റെ ഫലമായി അവര്‍ അകന്നു നില്‍ക്കുക, വൈകാരികമായി അകലം പാലിക്കുക, മനഃപൂര്‍വ്വം വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയുകയും ചെയ്‌തേക്കാം. ചെറിയ അവഗണനകളില്‍ നിന്നാണ് ഇത്തരം പെരുമാറ്റങ്ങള്‍ രൂപപ്പെടുന്നത്.

അവഗണിക്കുന്നത് മൂലമുണ്ടാകുന്ന വേദനയുടെയും നിരാശയുടെയും ഫലമായാണിത്. പങ്കാളികളുടെ ഫബ്ബിങ്ങില്‍ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നു. സ്ത്രീകള്‍ അവഗണിക്കപ്പെടുമ്പോള്‍, അവര്‍ക്ക് പങ്കാളികളില്‍ നിന്ന് വൈകാരിക പിന്തുണ കുറവാണെന്ന് തോന്നും. ഇത് ബന്ധങ്ങളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.