മോഹന്‍ യാദവ് മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാ കക്ഷിയോഗമാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് മോഹന്‍ യാദവിന് നറുക്ക് വീണത്.  

To advertise here,

ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മോഹന്‍ യാദവിന്റെ പേര് തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. പരിഗണിക്കുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. 2013 ല്‍ ആദ്യമായി എംഎല്‍എയായ മോഹന്‍ യാദവ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഉജ്ജയിന്‍ സൗത്തില്‍ നിന്ന് ജയിക്കുന്നത്.