ജാന്‍വി കപൂറിന്റെ മുല്ലപ്പൂ സാരിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പരം സുന്ദരി സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ജാന്‍വി ക്രോഷേ സാരിയണിഞ്ഞെത്തിയത്. ബട്ടര്‍ വൈറ്റ് നിറത്തിലുള്ള ജാസ്മിന്‍ സാരിയില്‍ പിങ്ക് പൂക്കളും തുന്നിച്ചേര്‍ത്തിട്ടുണ്ട്. പൂക്കള്‍ ചേര്‍ത്തുണ്ടാക്കിയെന്ന് തോന്നിക്കുന്ന ഫ്‌ളവര്‍ ഡ്രസ് ട്രെന്‍ഡിന് തുടക്കം കുറിക്കുന്നത് രാധിക മര്‍ച്ചന്റാണ്. രാധികയുടെ ഹല്‍ദി ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധനേടിയിരുന്നു. ഇത്തരം ഫ്‌ളവര്‍ ഔട്ട്ഫിറ്റുകള്‍ ക്യാമറയില്‍ കാണുന്ന ഭംഗി നേരിട്ടുണ്ടാകുമോയെന്നും പലര്‍ക്കും കൗതുകമുണ്ട്. ലക്ഷ്വറി ക്ലോത്തിങ് ബ്രാന്‍ഡായ തൊറാനിയാണ് ഈ സാരിയുടെ കരവിരുതിന് പിന്നിലുള്ളത്. കരണ്‍ തൊറാനി ഡിസൈന്‍ ചെയ്ത സാരിയ്ക്ക് ഷിയുലി പവിഴപ്പുറ്റുകളോടും സാദൃശ്യമുണ്ട്. ഇതൊക്കെ വണ്‍ ടൈം സെലിബ്രിട്ടി മൊമന്റാണോ സാധാരണക്കാരും ഇങ്ങനെയുള്ള സാരികള്‍ സാരി ധരിച്ചുതുടങ്ങുമോയെന്ന് കാത്തിരിന്ന് കാണാം.

To advertise here,

inshort-Janhvi Kapoor`s stunning butter white jasmine saree with pink flowers, designed by Karan Torani for Parmanu promotions, is trending.  Is this the start of a new flower dress trend