ഇൻസ്റ്റഗ്രാമിലെ പെർഫെക്ട് പേരൻ്റ്സാണോ നിങ്ങൾ. അതുപോലെ ആകാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ടെൻഷനാവാറുണ്ടോ? കുഞ്ഞ് കരഞ്ഞാലോ, ഭക്ഷണം കഴിച്ചില്ലെങ്കിലോ, ഉറങ്ങിയില്ലെങ്കിലോ പണ്ട് മുതിര്‍ന്നവരോടോ ഡോക്ടര്‍മാരോടോ ചോദിക്കും അല്ലെങ്കില്‍ പേരന്റിങ്ങിനെ കുറിച്ചുള്ള ബുക്ക്‌സ് ഒക്കെ നോക്കും. എന്നാലിപ്പോ ആ റോളുകളെല്ലാം ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിന് ആദ്യം കൊടുക്കേണ്ട ഭക്ഷണം മുതല്‍ സ്‌കൂള്‍ അഡ്മിഷന്‍ വരെ എല്ലാത്തിനും സൊല്യൂഷന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. പല റീലുകളും കാണുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളെ ശരിയായി നോക്കുന്നില്ലേയെന്ന് കുറ്റബോധം തോന്നുന്നുവരുമുണ്ട്.

To advertise here,

എന്നാല്‍ പേരന്റിങ്ങിന് ഇന്‍സ്റ്റഗ്രാമിനെ ആശ്രയിക്കുന്ന പ്രവണത ശരിയാണോ. അല്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. റീല്‍സിലെ ഫില്‍റ്റേഡ് പേരന്റിങ്ങ് കണ്ട് എന്റെ കുട്ടിക്ക് അതുപോലെ ചെയ്തു കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം ഉണ്ടാകുന്നു. ഇത് പതുക്കെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉത്കണ്ഠയിലേക്കുമൊക്കെ നയിക്കും. ഇന്‍സ്റ്റാഗ്രാമിനെ മാത്രം ആശ്രയിക്കുമ്പോള്‍, കുഞ്ഞുങ്ങളുടെ മേലുള്ള മാതാപിതാക്കളുടെ സ്വാഭാവികമായ സഹജാവബോധം  സ്വന്തം തീരുമാനങ്ങളിലുള്ള ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. ഇത് കുട്ടികളേയും ബാധിക്കും.
ഓര്‍ക്കുക, ഓരോ കുട്ടിയുടെ സ്വഭാവവും ആരോഗ്യവുമൊക്കെ വ്യത്യസ്തമാണ്. ഇന്‍സ്റ്റാഗ്രാമിലെ പൊതുവായ അറിവ് വ്യക്തിഗതമായ വൈദ്യസഹായത്തിന് പകരമാവില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടത് 'പെര്‍ഫെക്റ്റ്' മാതാപിതാക്കളെയല്ല മറിച്ച് അവരുടെ ജീവിതത്തിലും വളര്‍ച്ചയിലും എപ്പോഴും പ്രസന്റായ മാതാപിതാക്കളെയാണ്.