ഇനി റീല്‍സ് ചാറ്റില്‍ കിട്ടും, ഷെയർ ചെയ്യാനും എളുപ്പം; ബ്ലെൻഡുമായി ഇൻസ്റ്റാഗ്രാം
ഇന്‍സ്റ്റാഗ്രാമിലൂടെ റീൽസ് പങ്കുവെക്കാത്തവര്‍ വിരളമായിരിക്കും. ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ അതില്‍ കാണുന്ന തമാശയും, സന്തോഷവും, ആശ്ചര്യവുമെല്ലാം ആ നിമിഷം തന്നെ സുഹൃത്തുക്കൾക്ക് കെെമാറുന്നതാണ് പതിവ്. ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ ചാറ്റിനുള്ളിൽ തന്നെ കാണാനാകുന്ന ഫീച്ചര്‍ എല്ലാവർക്കും ലഭ്യമാക്കിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. നേരത്തെ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്.
ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താവിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും. ഇരുവരും പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ വരുക
ഇൻസ്റ്റാഗ്രാം ബ്ലെൻഡ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
- ഇൻസ്റ്റാഗ്രാമിൽ പ്രെെവറ്റ് ചാറ്റ് തുറന്ന് വലത് വശത്ത് മുകളിലായി കോൾ ഓപ്ഷന് സമീപം 'ബ്ലെൻഡ്' ഐക്കൺ ടാപ്പ് ചെയ്യുക.
- അതിന് ശേഷം ഇൻവെെറ്റ് ടു ബ്ലെൻഡ് എന്ന ബട്ടണിൽ ക്ലിക് ചെയ്യുക.
- മറ്റേ യൂസർ ഇൻവെെറ്റ് അക്സപ്റ്റ് ചെയ്യുന്നതോടെ ബ്ലെൻഡ് ഫീച്ചർ സജീവമാകും.
ഗ്രൂപ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പിലെ ഒന്നോ അതിലധികമോ ആളുകൾക്ക് ക്ഷണം അയച്ച് അവർ സ്വീകരിച്ചുകഴിഞ്ഞാൽ നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇൻസ്റ്റാഗ്രാമിന്റെ അൽഗോരിതം ശുപാർശ ചെയ്യുന്ന റീലുകൾ കണ്ട് തുടങ്ങാം. നിങ്ങളുടെ സുഹൃത്തുകളുടെയും പ്രിഫറൻസുകൾക്ക് അനുസൃതമായാണ് റീലുകൾ കാണുക.
പുതിയ റീൽസ് സജഷൻസ് ഉപയോഗിച്ച് ബ്ലെൻഡ് ഫീച്ചർ ദിവസവും പുതിയ ഫീഡ് നിങ്ങൾക്ക് നൽകും. ഈ റീലുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും റിപ്ലെെ ബാർ ഉപയോഗിച്ച് റിയാക്ട് ചെയ്യാനും ഇത് ചാറ്റിലേക്ക് പ്രതികരണങ്ങൾ തത്സമയം ചർച്ച ചെയ്യാനും കഴിയും.
In Short | Instagram launches Blend feature for sharing Reels directly in chat with personalized feed
Content Highlights: Instagram launches Blend feature for sharing Reels directly in chat with personalized feed
Published: 23 Apr 2025, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented