സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയേതുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം സംഗീതലോകത്തെ രണ്ട് മിന്നുംതാരങ്ങളുടെ സ്കൂട്ടർ യാത്ര. ഗായകൻ അരിജിത് സിംഗിന്റെയും എഡ് ഷീറന്റെയും യാത്രയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ബംഗാളിലെ ജിയാഗഞ്ചിലൂടെയായിരുന്നു ഇരുവരുടേയും യാത്ര.
താരപരിവേഷങ്ങളൊന്നുമില്ലാതെ പാട്ടിന്റെ ലോകത്തെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങളെ കണ്ട അമ്പരപ്പിലായിരുന്നു ആരാധകർ. ആ ഞെട്ടൽ അവസാനിക്കുംമുൻപേ ഇരുവരും ചേർന്ന് ഷിബ്താലാ ഘാട്ടിൽനിന്ന് ബോട്ടുപിടിച്ച് ഭാഗീരഥിയിൽ ഒരുമണിക്കൂർ ബോട്ട് യാത്രയും നടത്തി.
മാത്തമറ്റിക്സ് ടൂറിന്റെ ഭാഗമായാണ് എഡ് ഷീറൻ ഇന്ത്യയിലെത്തിയത്. ഇതിന്റെ ഇടവേളയിലാണ് ഷീറൻ സുഹൃത്തായ അരിജിത്തിന്റെ നാടായ ബംഗാളിലെ മുർഷിദാബാദിലെ ജിയാഗഞ്ചിലെത്തിയത്. രണ്ട് ലെജൻഡുകൾ ഒറ്റ ഫ്രെയിമിൽ എന്നാണ് ഇരുവരുടേയും യാത്രയെ ആരാധകർ വിശേഷിപ്പിച്ചത്.
Content Highlights: Pop stars Arjit Singh and Ed Sheeran`s unexpected scooter ride in Jiaganj, Bengal
Published: 12 Feb 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented