സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി. സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. ഇതാണ് 3 മാസത്തേക്ക് കൂടി നീട്ടിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in  എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനായി പുതുക്കാനാകൂ. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി സേവനം ലഭിക്കാന്‍ 50 രൂപ ഫീസ് നല്‍കണം. 

To advertise here,