നാലാം വയസില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്തുകാണും? ഉടുപ്പ് ഡിസൈന്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ നാലു വയസുള്ളപ്പോള്‍ മാക്‌സ് അലക്‌സാണ്ടര്‍ എന്ന കുട്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. തന്റെ സഹോദരിയ്ക്ക് വേണ്ടി  ഡ്രസുകള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയത് അവനെ കൊണ്ടെത്തിച്ചത് ഫാഷന്റെ വലിയ ലോകത്താണ്. 

To advertise here,

ഒന്‍പത് വയസുകാരനായ കാലിഫോര്‍ണിയക്കാരന്‍ കുട്ടിയിന്ന്  ലോകപ്രശസ്തനായ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനാണ്.എട്ടാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷന്‍ ഡിസൈനര്‍ എന്ന ഗിന്നസ് റെക്കോര്‍ഡും അവന്‍ സ്വന്തമാക്കി.കുഞ്ഞു മാക്‌സ് ഒരു കാര്‍ഡ്ബോര്‍ഡ് മാനേക്വെന്‍ ഉപയോഗിച്ചാണ്  ആദ്യമായി വസ്ത്രം ഡിസൈന്‍ ചെയ്തത്. 

മാതാപിതാക്കളും അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്നു. പതിയെ അവന്‍ തയ്ക്കാന്‍ പഠിച്ചു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ ലോകമറിയുന്ന ഫാഷന്‍ ഡിസൈനറായി മാറി. ഈ ചെറിയ പ്രായത്തിനിടയില്‍ അവന്‍ ഇതുവരെ നൂറിലധികം കസ്റ്റമസൈഡ് ഗൗണുകള്‍ തുന്നുകയും റണ്‍വേ ഷോകള്‍ നടത്തുകയും ചെയ്തു.

നാല് വയസുള്ളപ്പോള്‍ അവന്‍ ഒരു കളിപ്പാട്ടമല്ല ഒരു മാനേക്വെനാണ് ആവശ്യപ്പെട്ടതെന്ന് അമ്മയായ ഷെറി മാഡിസണ്‍ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ജന്മത്തില്‍ താന്‍ ഒരു പ്രശസ്ത ഫാഷന്‍ ഹൗസിന്റെ സ്ഥാപകനായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും മാക്‌സ് ലോകത്തോട് പറയുന്നു.സര്‍ഗാത്മകതയ്ക്ക് പ്രായമില്ലെന്ന് തെളിയിച്ചുകൊണ്ട് മാക്‌സ് ഫാഷന്റെ ലോകത്ത് തന്റെ സ്വപ്‌നത്തിലേയ്ക്കുള്ള യാത്രയിലാണ്.

INSHORT-Max Alexander, a 9-year-old Californian, is a world-renowned fashion designer. He started designing clothes at age 4 and holds a Guinness World Record.