ആനപ്പിണ്ടത്തില്‍ ബേബി ഡയപ്പറിന്റെ അവശിഷ്ടങ്ങള്‍, മലിനമായ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍, പ്ലാസ്റ്റിക് കഴിക്കുന്ന ആനയും മാനും കുരങ്ങനും. കാനനഭംഗി നുകരാന്‍ നാടുകാണിയിലെത്തുന്നവര്‍ പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ പറഞ്ഞവ. ഇതുകണ്ട് വേദനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ചുരം വൃത്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അവര്‍ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് ആയിരം കിലോ പ്ലാസ്റ്റിക് മാലിന്യം! അതില്‍ തന്നെ 800 കിലോയോളം ബേബി ഡയപ്പറുകള്‍!  പ്രയത്‌നം അവിടംകൊണ്ടും അവസാനിപ്പിക്കാന്‍ ആ സംഘം തയ്യാറായിരുന്നില്ല. ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയായ അവര്‍ നിരന്തരം ചുരം കയറിയിറങ്ങി. മാറ്റങ്ങള്‍ രേഖപ്പെടുത്തി അതൊരു സമഗ്ര പഠനറിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. അവരെടുത്ത ഫോട്ടോഗ്രാഫുകള്‍ ആ കാടിനായി സംസാരിച്ചു. ഒടുക്കം, രണ്ട് വര്‍ഷത്തിനിപ്പുറം പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ടിരിക്കുന്നു. നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ പ്ലാസ്റ്റിക് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍. 

To advertise here,

നാടുകാണിയില്‍ നിന്നും അവര്‍ ശേഖരിച്ചത് 1000 കിലോ പ്ലാസ്റ്റിക്, ഡയപ്പർ മാത്രം 800 കിലോ

In Short : Moved by the sight of elephants ingesting diaper remnants, lion-tailed macaques drinking from polluted plastic bottles, and various animals consuming plastic, a group of young individuals initiated a cleanup project in Nadukani two years ago, collecting 1000 kg of plastic waste in one day, including 800 kg of baby diapers, and continued their efforts by documenting the changes through photography and submitting a comprehensive study report to the government, which ultimately led to the establishment of a plastic checkpost to keep the Nadukani Pass waste-free.