തിരുവല്ലക്കാരി ഡയാനയില്‍ നിന്ന് നയന്‍താരയെന്ന താരറാണിയിലേക്ക്, നാല്പ്പതിന്റെ നിറവില്‍ നയന്‍സ്
സിനിമയെന്ന വലിയ വ്യവസായത്തിന്റെ ഒരറ്റത്തെ ചെറിയൊരു ബിന്ദു മാത്രമായിരുന്ന തിരുവല്ലക്കാരി ഡയാന മേരി കുര്യന്‍ എന്ന നയന്‍താര അതേ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവിലെത്തിയത് ചില്ലറകാര്യമല്ല. അവസരങ്ങളെ തേടിപ്പിടിച്ച് വിനിയോഗിച്ച് പടത്തുയര്‍ത്തിയതാണ് അവര്‍ ആ സാമ്രാജ്യം. 40ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നയൻസ് തന്റെ പിന്നില്‍ തീര്‍ത്ത ചരിത്രം ഇന്ത്യന്‍ സിനിമയിലെ സുവര്‍ണരേഖയാണ്.
ആര്‍മി ഉദ്യോഗസ്ഥനായ കുര്യന്റെയും ഓമന കുര്യന്റെയും മകളായി 1984-ലാണ് നയന്‍താരയുടെ ജനനം. ഗുജറാത്ത്, തിരുവല്ല എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. പഠനത്തില്‍ മിടുക്കിയായിരുന്ന നയന്‍താര ചാര്‍ട്ടേഡ് അക്കൗണ്ടന്റാവാനാണ് ആഗ്രഹിച്ചിരുന്നത്. പഠനത്തോടൊപ്പം മോഡലിങ്ങിലും മികവ് പുലര്‍ത്തി. നിരവധി പ്രമുഖ മത്സരങ്ങളിലും മികച്ച വിജയം നേടാനായി. ശേഷം ടെലിവിഷന്‍ അവതാരകയുമായി. കൈയെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിന്റെ ഓഡിഷന്‍ അക്കാലത്താണ് നടക്കുന്നത്. ആത്മവിശ്വാസത്തോടെ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും സിനിമയിലേക്ക് അവസരം ലഭിച്ചില്ല. നയന്‍താരയുടെ കഴിവ് മനസിലാക്കിയ ഫാസില്‍ .സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലേക്ക് നയന്‍താരയെ നിര്‍ദേശിക്കുന്നു. ആ ചിത്രത്തിനൊപ്പം നയന്‍താരയും ഹിറ്റായി. ആ ചിത്രത്തിലൂടെയാണ് ഡയാന നയന്‍താരയെന്ന പേര് സ്വീകരിക്കുന്നത്
പിന്നീട് വിസ്മയത്തുമ്പത്ത്, രാപ്പകല്‍, തസ്‌കരവീരന്‍, നാട്ടുരാജാവ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ ഈ ചിത്രങ്ങളൊന്നും നയന്‍താരയെ മുന്‍നിര നായികയാക്കി വളര്‍ത്തിയില്ലെന്ന് വേണം പറയാന്‍. അതിന് ശേഷമാണ് നയൻതാര തമിഴിലേക്ക് ചുവടുമാറ്റുന്നത്. അത് ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ പുതിയ ഒരേടിന്റെ തുടക്കമായിരുന്നു. തമിഴ്, തെലുങ്ക് സിനിമ മേഖലകളില്‍ നിരവധി അവസരങ്ങള്‍ നയൻസിനെ തേടി വന്നു. ശരത്കുമാര്‍, വെങ്കിടേഷ്, രജനികാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം അവർ അഭിനയിച്ചു. എന്നാല്‍ നായകന്റെ തണലില്‍ നില്‍ക്കുന്ന ഗ്ലാമര്‍ വേഷങ്ങളായിരുന്നു അവയെല്ലാം. ചന്ദ്രമുഖിയില്‍ രജനികാന്തിനൊപ്പം നായികയായി അഭിനയിച്ചത് അവര്‍ക്ക് കരിയറില്‍ വലിയ ബ്രേക്ക് നല്‍കി. ഒരു നായകന്റെയും സഹായമില്ലാതെ മായ, ഡോറ, അറം, അയ്റ തുടങ്ങി നിരവധി ചിത്രങ്ങള്‍ നയന്‍സിന്റെ ഒരൊറ്റ പേരില്‍ ഹിറ്റടിച്ചു. ഈ ചിത്രങ്ങളിലൊന്നും തമിഴിലെ മുന്‍നിര നായകന്‍മാരില്ലായിരുന്നു. നയന്‍താരയെന്ന ഒറ്റപേരിനെ വിശ്വസിച്ച് ജനം തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
ബന്ധങ്ങളുടെ പേരില്‍ ഒരുപാട് ഗോസിപ്പ് കോളങ്ങളില്‍ പഴി ഏറ്റുവാങ്ങിയ നയന്‍താര വിവാഹം ചെയ്തത് സംവിധായകന്‍ വിഗ്നേഷ് ശിവനെയാണ്. നയന്‍താരയുടെ നാനും റൗഡി താന്‍ ചിത്രീകരണ വേളയിലാണ് ഇരുവരുടെയും പ്രണയം പൂവണിയുന്നത്. നയന്‍സിനെ ഉലകഴകിയായി കാണുന്ന ജീവന് തുല്യം സ്‌നേഹിക്കുന്ന വിഗ്നേഷിന് കൂടെ കുട്ടാതിരിക്കാന്‍ നയന്‍സിന് ആവുമായിരുന്നില്ല. തന്നെ ഈ ലോകത്ത് ഏറ്റവും നന്നായി നോക്കാന്‍ വിഗ്നേഷിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നയന്‍താര തന്നെ ഈറന്‍കണ്ണുകളോടെ പറയുന്നുണ്ട്. പാട്ടെഴുത്തുകാരന്‍ കൂടിയായ വിഗ്നേഷ് ശിവന്‍ ഒരോ സിനിമക്ക് വേണ്ടി എഴുതുന്ന പ്രണയഗാനങ്ങളും നയന്‍താരയ്ക്കുള്ള ലൗ ലെറ്ററുകളാന്നാണ് ആരാധകര്‍ പറയുന്നത്. മക്കളായ ഉയിരും ഉലകവും ആ കുഞ്ഞു കൂട്ടിലേക്ക് ചിറകടിച്ചെത്തി. സറോഗസിയിലൂടെ മക്കളുണ്ടായതിന്റെ പേരില്‍ ടിപ്പിക്കല്‍ അപരിഷ്‌കൃത കൂട്ടം അന്നവരെ കടന്നാക്രമിച്ചിരുന്നു. എന്നത്തെയും പോലെ അന്നും അവര്‍ ഒന്നിനും മറുപടി നല്‍കാതെ തന്റെ ജീവിതവുമായി സ്വച്ഛന്ദം ഒഴുകി.
Content Highlights: nayanthara 40th birthday special video
Published: 18 Nov 2024, 10:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented