To advertise here,

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പെട്ടവരുടെ പല മൃതദേഹങ്ങളും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചത് ചാക്കിൽ കെട്ടിയാണ്. ചിലരുടെ ശരീരം പകുതിയേ ഉണ്ടായിരുന്നുള്ളൂ. വാർത്തകൾ കേട്ട് മോർച്ചറിക്ക് മുന്നിലേക്ക് ഓടിയെത്തിയ ബന്ധുക്കളുടെ സങ്കടക്കടൽ ആയിരുന്നു ആശുപത്രി പരിസരം. അതിദയനീയമായിരുന്നു മോർച്ചറിക്ക് മുന്നിലെ കാഴ്ചകൾ. ചിന്നി ചിതറി മൃതദേഹങ്ങൾ തിരിച്ചറിയാൻ പാടുപെടുന്ന ബന്ധുക്കൾ. ഒരേ മൃതദേഹങ്ങൾ തങ്ങളുടെതാണോ എന്ന് നിസ്സഹായരായി സംശയിക്കുന്നവർ.