'വില്യംസ് ഞങ്ങളെ കത്തിച്ചു എന്നു പറഞ്ഞാണവർ ഓടിക്കയറി വന്നത്' | Vaduthala Attack
വില്യംസ് ഞങ്ങളെ കത്തിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വടുതല സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും അവരുടെ തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയത്. വർഷങ്ങളായി തുടരുന്ന ക്രിസ്റ്റഫറിനോടും മേരിയോടുമുള്ള വില്യംസിന്റെ പകയുടെ ഒടുക്കമായിരുന്നു അത്. വെള്ളിയാഴ്ച വടുതല ചാത്യാത്ത് പള്ളിപ്പെരുന്നാൾ കണ്ട് വന്ന ക്രിസ്റ്ററഫറിനേയും മേരിയേയും അയൽക്കാരനായ വില്യംസ് തടഞ്ഞു നിർത്തുകയും ഇരുവരുടേയും ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ വില്യംസിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഗുരുതര പരിക്കേറ്റ ക്രിസ്റ്റഫറും പൊള്ളലേറ്റ മേരിയും ആശുപത്രിയിൽ തുടരുകയാണ്.
അയൽവാസികൾ തമ്മിലുള്ള തർക്കങ്ങളുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് മുമ്പ് ചേന്ദമംഗലത്തും ഇപ്പോൾ വടുതലയിലും കണ്ടത്. ഇരുകൂട്ടരും തർക്കങ്ങളുടെ കാരണങ്ങൾ നിരത്തി വളരെ മുമ്പേ തന്നെ പോലീസിന് പരാതി നൽകിയവരുമായിരുന്നു.
Content Highlights: Vaduthala Horror: Man Sets Couple on Fire Over Old Feud, Later Found Dead
Published: 20 Jul 2025, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented