കേരളം മുഴുവൻ മുങ്ങിയ 2018 പ്രളയത്തിൽ പോലും ഇത്രയും വെള്ളം കയറിയിട്ടില്ലെന്ന് പറയുകയാണ് ഈരാറ്റുപേട്ടയിലെ ജനങ്ങൾ. രാത്രിയിൽ കയറിയ വെള്ളത്തിൽ പുഴയിലൂടെ എല്ലാം ഒലിച്ചു പോകുന്നത് നോക്കി നിൽക്കേണ്ടി വന്നു. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം, ജീവൻ തിരികെ കിട്ടിയത് ഭാഗ്യമെന്നാണ് ജനങ്ങൾ പറയുന്നത്. അതേസമയം ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്നോ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ അറിയാതെ സങ്കടക്കടലിൽ ആഴുകയാണ് ഒരു നാട്.

To advertise here,