ന്ദ്രപ്രസ്ഥത്തില്‍, റെയ്സിന കുന്നിലെ മഹാമന്ദിരത്തിലെ രാഷ്ട്രപതിക്കസേരയില്‍ ഇനി പുതിയൊരു വനിത- ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍, ഗോത്രവിഭാഗത്തില്‍ നിന്നുമൊരാള്‍ രാജ്യത്തിന്റെ ശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നു.  പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതിക്കസേരയിലെത്തുന്ന വനിത.  ഇവിടംകൊണ്ട് തീരുന്നില്ല ദ്രൗപദി മുര്‍മുവിന്റെ വിശേഷണങ്ങള്‍.  

To advertise here,

1958-ല്‍ ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ മയൂര്‍ഭഞ്ചില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിക്കസേരവരെയെത്താന്‍ ദ്രൗപദി മുര്‍മുവിന് താണ്ടേണ്ടിവന്ന ദൂരം ചെറുതല്ല. മയൂര്‍ഭഞ്ജ്  ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. മയൂര്‍ഭഞ്ജ് അന്ന് വികസനം എത്തിനോക്കാത്ത ഒരു ജില്ലയായിരുന്നു. ആദിവാസി ഗോത്ര കുടുംബത്തില്‍ ജനിച്ച ദ്രൗപദിക്ക് ആദ്യം പൊരുതേണ്ടിവന്നത് പട്ടിണിയോടായിരുന്നു. അച്ഛനും മുത്തച്ഛനും ഗ്രാമമുഖ്യന്മാരായിരുന്നെങ്കിലും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു  ജീവിതം.