പറവൂർ ചേന്ദമംഗലത്തെ നടുക്കിയ വാർത്തയായിരുന്നു ഒരു വീട്ടിലെ മൂന്ന് പേരെ അയൽവാസിയായ ഋതു ജയൻ എന്ന യുവാവ് തലക്കടിച്ച് കൊലപ്പെടുത്തിത്. സംഭവം നടന്ന് കൃത്യം ഒരു വർഷം കഴിയുമ്പോഴേക്കും പ്രതിക്ക് ജാമ്യമനുവദിച്ചിരിക്കുകയാണ് കോടതി. അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പോലീസ് പാലിച്ചില്ലെന്ന് കേസ് ഡയറിയിൽ വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതോടെ ഇനിയൊരു ചെന്താമരയുണ്ടാകുമോയെന്ന ആശങ്കയിലാണ് പറവൂർ ചേന്ദമംഗലം സ്വദേശികൾ.

To advertise here,

 

കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ രണ്ട് പെൺകുഞ്ഞുങ്ങളുടെ മുന്നിലായിരുന്നു ഈ കൂട്ടക്കൊലപാതകം. തങ്ങളെ കൊല്ലുമെന്ന ഭീഷണിയടക്കം ഋതുവിനെതിരേ അഞ്ച് പരാതികളാണ് കൊല്ലപ്പെട്ട വേണു അടക്കം സമീപവാസികൾ പോലീസിന് നൽകിയിരുന്നത്. ഈ പരാതികളിൽ പോലീസ് കണ്ണടച്ചുവെന്നും അന്ന് കാണിച്ച നിസ്സംഗതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപണം ശക്തമാണ്