ഇന്ത്യയുടെ  അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 മൂന്ന് ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രനെ തൊട്ടു. വൈകീട്ട് ആറുമണിക്കുശേഷമായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രപ്രവേശം. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡ് ചെയ്യുകയായിരുന്നു. 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ്  പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു.
ലാൻഡറിനെ വേർപെടുത്തിയ പ്രൊപ്പൽഷൻ മൊ‍ഡ്യൂൾ ഭൂമിയെ ചുറ്റിത്തുടങ്ങി. ഇതിനൊപ്പമുള്ള Spectro-polarimetry of Habitable Planet Earth എന്ന പേലോഡ് ഭൂമിയെ ആവാസയോഗ്യമാക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠനം നടത്തും.

To advertise here,