സെഞ്ച്വറിയും കടന്ന് മുന്നോട്ട് കുതിക്കുകയാണ് ഇന്ധനവില. നികുതിവരുമാനം വാങ്ങിക്കൂട്ടുന്നതല്ലാതെ സർക്കാരുകൾ കാഴ്ചക്കാരായി നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധനവില വർധനവിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ആശ്വാസമേകി കോട്ടയത്തെ ഒരു പെട്രോൾ പമ്പ് ഉടമ രം​ഗത്തെത്തുന്നത്. പെട്രോളിനും ഡീസലിനും 50 പൈസ കുറച്ച് നൽകിയാണ് മണർകാട് ഫ്യൂവൽസ് ഉടമകളുടെ മാതൃക.