മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിൽ ഒരടി പിന്നോട്ടുപോകാനില്ലെന്ന് എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹിലിയ. മുഖ്യമന്ത്രിയുടെ പരാമർശം പച്ചയായ വർ​ഗീയതയാണെന്നും അവർ പറഞ്ഞു.

പിണറായി വിജയൻ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്നുള്ള ഒരു ചോദ്യമുണ്ട്. അദ്ദേഹം യെച്ചൂരിയുടെ അനുയായിയായിട്ടാണ് സംസാരിക്കുന്നതെങ്കിൽ ബഹുമാനപൂർവം സംസാരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത് അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും അനുയായി എന്നപോലെയുള്ള പ്രതികരണമാണ്.

 അവർ ഒരിക്കലും ബഹുമാനം അർഹിക്കുന്നില്ല. ആ രൂപത്തിലുള്ള പരാമർശമാണ് താൻ ഫെയ്സ്ബുക്കിലൂടെ നടത്തിയിരിക്കുന്നതെന്നും അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.