നെഞ്ച് കൊണ്ട് കുത്തിവളച്ചത് ആറടി നീളമുള്ള ഇരുമ്പുകമ്പികള്‍; റെക്കോഡ് സ്വന്തമാക്കി യുവാവ്
മാര്‍ഷ്യല്‍ ആര്‍ട്ട്സില്‍ അഗ്രഗണ്യനായ സോണി എന്ന ഇരുപത്തിനാലുകാരന് ഈയടുത്തിടെ ദേശീയ, അന്തര്‍ദേശീയ റെക്കോഡുകള്‍ കരസ്ഥമാക്കി. റെക്കോഡ് നേടിയതെന്തിനാണെന്നറിഞ്ഞാല് നാമെല്ലാവരും ഒന്ന് ഞെട്ടും. ആറടി നീളമുള്ള മുപ്പത്തിയെട്ടോളം ഇരുമ്പ്കമ്പികള്‍ നെഞ്ച് കൊണ്ട് കുത്തിവളച്ചതാണ് അദ്ദേഹത്തെ റെക്കോഡിന് അര്‍ഹനാക്കിയത്.
കരാട്ടെയും കുങ്ഫുവുമുള്പ്പെടെ ആറ് ഇനങ്ങളില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയ പ്രതിഭാശാലി കൂടിയാണ് സോണി. 10 വര്‍ഷത്തിലേറെയായി മാര്‍ഷ്യല്‍ ആര്‍ട്ട്സ് രംഗത്ത് സജീവമാണ് ഇദ്ദേഹം. ദീര്‍ഘനാളത്തെ പരിശീലനം കൊണ്ട് സ്വായത്തമാക്കിയ കഴിവുകള്‍ ആരും അനുകരിക്കാന്‍ ശ്രമിക്കരുതെന്നും സോണി മുന്നറിയിപ്പ് നല്കുന്നു.
Published: 05 Jan 2022, 11:04 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented