ദുബായ്: പരമ്പരാഗത ഷാവോലിൻ ആയോധനകലയും ആധുനിക കോംബാറ്റ് ടെക്‌നിക്കുകളും സമന്വയിപ്പിച്ച് ശ്രദ്ധേയമായ റെഡ് ബെൽറ്റ് അക്കാദമി ദുബായ് ഖിസൈസ് വ്യവസായ മേഖല അഞ്ചിൽ പ്രവർത്തനം ആരംഭിച്ചു. യു.എ.ഇയിലും ഇന്ത്യയിലും വിപുലമായ വികസനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ തുറന്നത്. ആയോധനകലാരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് അക്കാദമി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഷാവോലിൻ ടെമ്പിളിൽ നിന്ന് മാസ്റ്റർ ഷി യാൻ ലിക്കിന് കീഴിൽ പരിശീലനം നേടിയ മുജീബ്, ഷൗക്കത്ത് എന്നിവരാണ് അക്കാദമിയുടെ പ്രധാന പരിശീലകർ. എംഎംഎ അടിസ്ഥാനമാക്കിയുള്ള സ്ട്രീറ്റ് കോംബാറ്റ് സ്‌കില്ലുകളും ഷാവോലിൻ കുങ്ഫുവും ചേർന്നതാണ് ഇവിടുത്തെ പ്രത്യേക പരിശീലന രീതി.
നിലവിൽ യു.എ.ഇയിലെമ്പാടും അക്കാദമിക്ക് ശാഖകളുണ്ട്. യു.എ.ഇക്ക് പുറമെ ഇന്ത്യയിലെ ആദ്യത്തെ ശാഖ മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജിംനാസ്റ്റിക്‌സ്, ആയുധ പരിശീലനം, സ്‌പെഷ്യലൈസ്ഡ് കോച്ചിംഗ് എന്നിവ ഉൾപ്പെടുന്ന 'യൂണിക് ടീച്ചിംഗ് മെത്തഡോളജി'യാണ് അക്കാദമി അവലംബിക്കുന്നത്. ശാരീരികക്ഷമതയോടൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവാക്കളെ ശാക്തീകരിക്കുന്നതിനും അക്കാദമി മുൻഗണന നൽകുന്നു. സുതാര്യമായ ബിസിനസ് മോഡലിലൂടെയും ഏകീകൃത മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയുമാണ് അക്കാദമിയുടെ പ്രവർത്തനം. പ്രാദേശിക ജിമ്മുകളുമായി സഹകരിച്ചും റെവന്യൂ ഷെയറിംഗ് വ്യവസ്ഥയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അക്കാദമിക്ക് പദ്ധതിയുണ്ട്. എല്ലാ പ്രായക്കാർക്കും ഇണങ്ങുന്ന തരത്തിലുള്ള സെൽഫ് ഡിഫൻസ്, ഫിറ്റ്‌നസ് പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്.
Content Highlights: Combines traditional Shaolin Kung Fu with modern MMA techniques, Led by experts trained under Master Shi Yan Li, Unique teaching methodology including gymnastics and weapon training, Expansion plans across UAE and India for 2026, Focus on physical fitness and mental well-being for all age groups
Published: 07 Apr 2026, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented