കോഴിക്കോട്: ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്ന് കാട്ടുപോത്തിൻ്റെ അക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് അബ്രഹാമിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. കുടുംബത്തിൽ ഒരാൾക്ക് ജോലി, 50 ലക്ഷം നഷ്ടപരിഹാരം, കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികളോട് സഹകരിക്കില്ല എന്നാണ് കുടുംബത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കലക്ടറുമായി കുടുംബം ചർച്ച നടത്തും.
ചൊവ്വാഴ്ച വൈകുന്നേരം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അബ്രഹാമിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് എത്തിയിരുന്നെങ്കിലും ബന്ധുക്കൾ സഹകരിക്കാതിരുന്നതോടെ മടങ്ങിപ്പോയി. ബുധനാഴ്ച രാവിലെയും പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയിട്ടുണ്ട്.
Content Highlights: inquest proceedings of Abraham, who was killed by a wild buffalo, are delayed
Published: 06 Mar 2024, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented