Video | ജനവാസകേന്ദ്രത്തില്‍ കലിതുള്ളി കാട്ടാന; മുന്നിലകപ്പെട്ടവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടിക്കുളം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പടർത്തി. ബുധനാഴ്ച രാവിലെ 11-ഓടെയാണ് കാട്ടിക്കുളം-പനവല്ലി റോഡിലെ കപ്പിക്കണ്ടിയിൽ കാട്ടാനയിറങ്ങിയത്. റോഡിൽനിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ തുടർന്ന് റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കാപ്പിത്തോട്ടത്തിലെ ഫെൻസിങ് തകർത്ത ആന റോഡിലേക്ക് ഊർന്നിറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയത്. ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നിലകപ്പെട്ടു. പിന്നാലെ ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സജേഷ് വീണു. സജേഷിനു തൊട്ടടുത്ത് ആനയെത്തിയെങ്കിലും പിന്മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആർആർടി സംഘം ഏറെ നെരത്തെ പരിശ്രമത്തിനുശേഷം ആനയെ റസൽകുന്നിലെ വനത്തിലേക്ക് തുരത്തി. ഭീതി പടർത്തിയ കൊമ്പൻ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തുണ്ടെന്നും സ്ഥിരംശല്യക്കാരനാണെന്നും പ്രദേശവാസികൾ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ആന ഇറങ്ങാതിരിക്കാൻ വനപാലകരുടെ കാവൽ ഏർപ്പെടുത്തു മെന്നും കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയാൽ വിവരം അറിയിക്കണമെന്നും വനപാലകർ പറഞ്ഞു.
Inshort-A wild elephant created panic in Kattikkulam, Kerala, damaging property and narrowly missing a person. Forest officials intervened and drove the elephant back to the forest.
Content Highlights: Wild Elephant Terrorizes Wayanad Town
Published: 09 Apr 2025, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented