ആനന്ദ് അംബാനിയുടെ വന്‍താരയിലേക്ക് ടുണീഷ്യയിൽ നിന്ന് മൂന്ന് ആഫ്രിക്കൻ ആനകൾ. ടുണീഷ്യയിലെ സ്വകാര്യ മൃ​ഗശാലയിൽനിന്ന് വിമാനത്തിലാണ് ആനകളെ വന്‍താരയിലെത്തിച്ചത്. രണ്ട് പിടിയാനകളും ഒരു കൊമ്പനാനയുമാണ് വന്‍താരയിലെത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് ബുർക്കിനാഫാസോയിൽ നിന്ന് ടുണീഷ്യയിലെ ഫ്രിഗിയ പാർക്ക് എന്ന സ്വകാര്യ മൃ​ഗശാലയിലെത്തിച്ചതായിരുന്നു ഇവയെ. സാമ്പത്തിക പരിമിതികൾ കാരണം ആനകളുടെ ഭക്ഷണവും ചികിത്സയുമുൾപ്പെടെ നിറവേറ്റാൻ പാടുപെടുന്ന സാഹചര്യത്തിലാണ് മൃ​ഗശാല വന്‍താരയെ സമീപിച്ചത്. 

To advertise here,

ഗുജറാത്തിലെ ജാംനഗറിലാണ് 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വന്‍താര.  ഗ്രീന്‍ ബെല്‍റ്റിനുള്ളില്‍ വനത്തിന് സമാനമായ ആവാസവ്യവസ്ഥ പുനഃസൃഷ്ടിച്ച് മൃഗങ്ങളെ സംരക്ഷിക്കുകയാണ് റിലയന്‍സ്. പരിക്കേറ്റതും വെല്ലുവിളി നേരിടുന്നതുമായ മൃഗങ്ങളുടെ സരംക്ഷണം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയ്ക്കായി വന്‍താര 'സ്റ്റാര്‍ ഓഫ് ദ ഫോറസ്റ്റ്' എന്ന പദ്ധതിയാണ് റിലയന്‍സ് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ റിലയന്‍സ് ജാംനഗര്‍ റിഫൈനറി കോംപ്ലക്സിലാണ് ഈ ഗ്രീന്‍ ബെല്‍റ്റ്.