വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത് രണ്ട് പാമ്പുകള്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് ഒരുവീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകളെ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. 

To advertise here,

കഴിഞ്ഞദിവസം രാത്രിയാണ് പാമ്പുകളെ കണ്ടതോടെ സഹായംതേടി ഗ്രാമത്തില്‍നിന്ന് ഫോണ്‍കോള്‍ വന്നതെന്നാണ് പര്‍വീണ്‍ കസ്വാന്‍ പറയുന്നത്. തന്റെ ഒരു ടീമംഗത്തിനാണ് ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് ഗ്രാമത്തിലെത്തി വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് പാമ്പുകളെ പിടികൂടിയെന്നും ഇവയെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് വിട്ടയച്ചെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.