ഇന്ത്യയിലെ ഒരു നിയമസഭയ്ക്കകത്ത് ഒരു തുരങ്കമുണ്ട്. കേട്ടിട്ട് ഞെട്ടേണ്ട. ഡൽഹി നിയമസഭയിലാണ് ആ തുരങ്കമുള്ളത്. സ്പീക്കർ രാംനിവാസ് ​ഗോയലാണ് ആ ചരിത്രശേഷിപ്പിനേക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ചെങ്കോട്ടയിലേക്കാണ് ഈ തുരങ്കമെത്തുന്നത്. ഇവിടെ നിന്ന് ചെങ്കോട്ടയിലേക്ക് അഞ്ചോ ആറോ കിലോ മീറ്റർ മാത്രമേയുള്ളൂ. 

To advertise here,

ഇത് കൂടാതെ രണ്ട് വഴികൾ കൂടി തുരങ്കത്തിലുണ്ട്. ഇതിൽ ഒരെണ്ണം നീളുന്നത് സ്പീക്കറുടെ ചേംബറിലേക്കും മറ്റേത് മഡ്കാ ഹോപ്പിലേക്കുമാണ്. രണ്ടാമത്തെ വഴി പക്ഷേ ഇഷ്ടികകൊണ്ട് അടച്ചിരിക്കുകയാണ്. 1911-ൽ ബ്രിട്ടീഷുകാർ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. അന്ന് ഈ മന്ദിരം സെൻട്രൽ അസംബ്ലിയായിട്ടായിരുന്നു ഉപയോ​ഗിച്ചിരുന്നത്. 

26-ൽ ഇവിടെയൊരു കോടതി സ്ഥാപിച്ചിരുന്നു. ആ കോടതിയിലെ കഴുമരം നിന്നിരുന്ന സ്ഥലമായിരുന്നു ഈ മേഖല. സ്വാതന്ത്ര്യസമര സേനാനികളെ വിചാരണയ്ക്കും മറ്റ് നടപടികൾക്കുമായി കോടതിയിലേക്ക് എത്തിച്ചിരുന്നത് ഇതുവഴിയായിരുന്നു എന്നും പറയപ്പെടുന്നു.