ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ പരിഹസിച്ചുകൊണ്ട് ഒരു പോസ്റ്റ് സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കുന്നുണ്ട്. ‘ഡൽഹിയിലെ ആകെ ജനസംഖ്യ 2.25കോടിയാണ് എന്നിട്ടും 2,500 കോടിയിലധികം ആളുകൾക്ക് വായ്പ നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവകാശപ്പെട്ടു’ എന്നാണ് വൈറൽ പോസ്റ്റിൽ പറയുന്നത്.@nnk_123 എന്ന എക്സ് അക്കൗണ്ടിൽ നിന്നും ജനുവരി 31-ന് പോസ്റ്റ് ചെയ്തവീഡിയോയിൽ ‘2,500 കോടി ആളുകൾക്ക് സർക്കാർ വായ്പ നൽകി’ എന്ന്മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റ്വിശദാംശങ്ങളൊന്നും തന്നെ ഈ ക്ലിപ്പിലില്ല. മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ നിന്നും കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച്ചെയ്തു. വൈറൽ വീഡിയോയുടെ സമാന പശ്ചാത്തലമുള്ള ദൈർഘ്യമേറിയ മറ്റൊരു വീഡിയോ ലഭിച്ചു. ജനുവരി 27നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹി ഗവൺമെന്റും CGTMSE-യും (Credit Guarantee Fund Trust for Micro and Small Enterprises) ചേർന്ന് ഡൽഹിയിലെ സംരംഭകർക്കായി ആവിഷ്കരിച്ച പദ്ധതിയെക്കുറിച്ചാണ് മുഖ്യമന്ത്രി ഇതിൽ സംസാരിക്കുന്നത്.

ബാങ്ക് വായ്പ ലഭിക്കുന്നതിന് ഈട് നൽകാൻ സ്വന്തമായി ആസ്തി ഇല്ലാതെബുദ്ധിമുട്ടുന്ന യുവാക്കൾക്കും, എം.എസ്.എം.ഇ (MSME) യൂണിറ്റുകൾക്കും,സ്റ്റാർട്ടപ്പുകൾക്കും സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം എന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ‌ പറയുന്നത്. ഇതിനായിആദ്യഘട്ടത്തിൽ 50 കോടി രൂപയുടെ ഫണ്ട് മാറ്റിവച്ചിട്ടുണ്ട്. ക്രമേണ ഇത്വിപുലീകരിക്കുമെന്നും, ഏകദേശം 2,500 കോടി രൂപവരെ വായ്പ നൽകാൻ

സാധിക്കുമെന്നുമാണ് രേഖ ഗുപ്ത വീഡിയോയിൽ പറയുന്നത്.

ഇതല്ലാതെ ഈ പദ്ധതിക്ക് കീഴിൽ 2,500 കോടി ജനങ്ങൾക്ക് വായ്പ നൽകുമെന്ന് രേഖാ ഗുപ്ത പറഞ്ഞിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ

ഡൽഹി സർക്കാരും CGTMSE-യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിനെക്കുറിച്ച് വാർത്താ ഏജൻസിയായ പിടിഐ പ്രസിദ്ധീകരിച്ച വാർത്ത ലഭ്യമായി. മുഖ്യമന്ത്രി പരാമർശിച്ചത് വായ്പാ തുകയെക്കുറിച്ചാണെന്നും ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചല്ലെന്നും ഈ റിപ്പോർട്ടും സ്ഥിരീകരിക്കുന്നുണ്ട്. യഥാർത്ഥ വീഡിയോയിൽ നിന്നുള്ള ചില ഭാഗങ്ങൾ ക്ലിപ്പ് ചെയ്തെടുത്താണ് പ്രചരിക്കുന്ന വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.

https://www.ptinews.com/story/business/delhi-govt-signs-mou-with-cgtmse-to-provide-collateral-free-loans-to-entrepreneurs-traders/3316081

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഡൽഹി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുമായി (CGS)ബന്ധപ്പെട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.