To advertise here,

തിരുവനന്തപുരം: സബ് ട്രഷറിയില്‍ നിന്നും എം.ആര്‍ ബിജുലാല്‍ പണം തട്ടിയത് ക്യത്യമായ ആസൂത്രണത്തോടെയെന്ന് അന്വേഷണ സംഘം. മൂന്നരമാസമായി തട്ടിപ്പ് നടന്നിട്ടും ട്രഷറി സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കാനായില്ല. 

റിമാന്‍ഡിലുള്ള പ്രതിയെ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബിജുലാലിന്റെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും. അതേസമയം, ബിജുലാലിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.