'നൂറുവെട്ടിനാല്‍ തീര്‍ക്കുവാനാവില്ല നേരുകാക്കാന്‍ പിറന്ന പോരാളിയെ, വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍ വിത്തുപോലെ മറഞ്ഞിരുപ്പുണ്ടവന്‍'.
വള്ളിക്കാട്ടെ ടി.പിയുടെ രക്തം പുരണ്ട മണ്ണില്‍ ഉയര്‍ന്ന സ്മാരകത്തില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട് ടിപിയെ സ്നേഹിക്കുന്നവര്‍.
KL 18- A-6395 ബൈക്ക്, ഒരു ബാഗ്, പാതി തകര്‍ന്ന ഹെല്‍മെറ്റ്, പൊട്ടിയ കണ്ണട. 51 വെട്ടിനു ടിപിയെ ഇല്ലാതാക്കിയവര്‍ അവിടെ ഉപേക്ഷിച്ചു പോയതെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടിപിയുടെ സ്മാരകത്തില്‍.
കേരളത്തെ ഞെട്ടിച്ച ആ രാഷ്ട്രീയ കൊലപാതകത്തിന് 13 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അതേ മണ്ണ് വിലയ്ക്ക് വാങ്ങി അവിടെ ഉയര്‍ത്തിയ സ്മാരകം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ടി.പി.യുടെ പൂര്‍ണകായപ്രതിമയും സ്ക്വയറിന്റെ മുന്‍വശത്തുതന്നെയുണ്ട്. പാര്‍ട്ടി ദേശീയ സെക്രട്ടറി മംഗത്റാം പസ്ലയാണ് സ്മാരകം അനാച്ഛാദനം ചെയ്തത്.
Content Highlights: tp chandrasekharan martyr sqauare unveiled
Published: 04 May 2025, 09:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented