കക്കയം ഡാം റോഡരികിൽ കടുവ; കണ്ടത് വനംവകുപ്പ് വാച്ചർമാർ
കക്കയം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ഡാം സൈറ്റ് റോഡിൽ സിസിലി മുക്ക് ഭാഗത്ത് വെച്ചാണ് വനംവകുപ്പ് വാച്ചർമാർ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസർവോയറിന്റെ സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കക്കയം ഡാം റിസർവോയറിലും കടുവയെ കണ്ടിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാർ മുമ്പും പലതവണ ഈ മേഖലകളിൽ കടുവയെ നേരിൽ കണ്ടിട്ടുണ്ട്. സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഓണം സീസൺ ആയതിനാൽ ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മേഖലയിൽ കാവൽ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.
Content Highlights: A tiger was spotted near Kakkayam Dam in Kerala
Published: 03 Sept 2025, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented