ടൈറ്റാനിയം ഫാക്ടറി എണ്ണ ചോര്‍ച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിന്റെ നിര്‍ദേശം.

To advertise here,

സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേ സമയം കടല്‍ തീരത്ത് എണ്ണ പടര്‍ന്ന മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രാഥമിക അന്വേഷണത്തിൽ ഉപകരണങ്ങളുടെ കാലപ്പഴക്കം ചോർച്ചയ്ക്ക് കാരണമായി എന്ന് ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായി  നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.