സിറിയയിലെ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി വിമതര്‍; സംഘര്‍ഷം, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് സിറിയയിലെ വിമതര്‍. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയും തന്ത്രപ്രധാന മേഖലയായ ഹമയും നിയന്ത്രണത്തിലാക്കി വിമതര്‍ മുന്നേറുകയാണ്. ഹോംസ് നഗരംകൂടി വിമതര്‍ പിടിച്ചാല്‍ മെഡിറ്ററേനിയന്‍ തീരമേഖലയില്‍നിന്ന് തലസ്ഥാനമായ ദമാസ്‌കസ് ഒറ്റപ്പെടും. ഹോംസ് നഗരത്തിന്റെ അഞ്ച് കിലോമീറ്റര്‍ അടുത്തുവരെ വിമതര്‍ എത്തിയെന്നാണ് യുദ്ധനിരീക്ഷകര്‍ പറയുന്നത്. അതിനിടെ, സംഘര്‍ഷം രൂക്ഷമായതോടെ സിറിയയിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. സിറിയയിലൂടെ യാത്രചെയ്യുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം. എത്രയുംവേഗം സിറിയ വിട്ടുപോകാന്‍ ശ്രമിക്കണം. ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. HELPLINE +963993385973
In short - The rebels in Syria aim to overthrow the regime of President Bashar al-Assad. The rebels have advanced by taking control of the country's second-largest city, Aleppo, and the strategically important region of Hama. If the rebels capture the city of Homs, the capital, Damascus, will be isolated from the Mediterranean coastal area. According to war observers, the rebels have reached within five kilometers of the city of Homs. Meanwhile, with the escalation of conflict, the Indian Ministry of External Affairs has issued a precautionary advisory for Indians in Syria. Indians are advised to avoid traveling through Syria and to try to leave the country as soon as possible. It is also recommended to maintain continuous contact with the Indian embassy.
Content Highlights: syrian rebels capture major cities india issues travel advisory
Published: 07 Dec 2024, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented