തിരുവനന്തപുരം: ഷോപ്പിങ് മാളിൽവെച്ച് എസ്എഫ്‌ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ തെറ്റില്ലെന്ന് റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

To advertise here,

സംഭവത്തിൽ സംഘർഷത്തിലേർപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നെങ്കിലും നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഡ്യൂട്ടിക്കിടെ ലാത്തി വീശിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മാളിലെ സംഘർഷത്തിലേക്ക് നയിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ മാളിൽവെച്ച് പോലീസുകാരനെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്നതിന്റെയും പോലീസുകാരൻ ഇടിവള ഉപയോഗിച്ച് നേരിടുന്നതിന്റെയുമടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഡ്യൂട്ടിയുടെ ഭാഗമായി പലകാര്യങ്ങളിലും ഇടപെടേണ്ടിവരും. അതിന്റെപേരിൽ പിന്നാലെ പോയി ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞത്.

മിഥുന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത സാഹചര്യം അന്വേഷിക്കുന്നതിന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദേശം നൽകിയതായും സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് പറഞ്ഞിരുന്നു.