കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി സിനിമ ചിത്രീകരണത്തിന് എത്തുന്നത്.  കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോട് കൂടിയാണ് താരം ചിത്രീകരണത്തിനായി എത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലും പരിസരത്തുമാണ് ചിത്രീകരണം. ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണ്  'ഒറ്റക്കൊമ്പൻ'. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ഏറെ വിവാ​ദങ്ങൾ ഉയരുകയും ചിത്രീകരണം നിർത്തിവെക്കുകയും ചെയ്തിരുന്നു. നവാ​ഗതനായ  മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

To advertise here,

Inshort: Suresh Gopi returns to acting after his ministerial role, filming `Ottakkomban` in Thiruvananthapuram. The family action drama faced controversies earlier.