പോംപി എന്റർടെയ്ൻമെന്റ്‌സും ഫ്ളൈയിങ് കളേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കാടിന്റെ വന്യതയും ആകാംക്ഷയും നിറഞ്ഞ ത്രില്ലർ അനുഭവമായിരിക്കും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തിറങ്ങിയിരുന്നു. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രതീക്ഷ നൽകുന്നതായിരുന്നു.
അഞ്ജലി രാജ്, സൂര്യ ദേവ്, ഡിനീഷ് ആലപ്പി, പ്രോമോദ് വെളിയനാട്, മാർട്ടിൻ മുരുകൻ, മനോജ് കെ.യു, മേജർ രവി, സജൽ സുദർശൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതംബിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നവംബർ അഞ്ചിന് പാലക്കാട്, വാഗമൺ, ബെംഗളൂരു എന്നിവിടങ്ങളിലായി ആരംഭിക്കും.
മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം ജോമോൻ തോമസും പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. വി.എഫ്.എക്‌സ്. സൂപ്പർവൈസർ അരുൺ ലാൽ വാസു എഫ്.
പ്രൊഡ്യൂസർ: ഗായത്രി പന്തലങ്ങാട്ടിൽ, ചിത്രസംയോജനം: സോബിൻ കെ. സോമൻ, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്ത്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ഇടവണ്ണപ്പാറ. കോസ്റ്റ്യൂം: അനീഷ് തൊടുപുഴ, മേക്കപ്പ്: ജോൺ വിക്റ്റർ, സ്റ്റിൽസ്: റഫീഖ് പട്ടേരി, പി.ആർ.ഒ: ബിജിത്ത് വിജയൻ, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.
Content Highlights: Pooja ceremony for the upcoming film Aranyakandam took place at Anjumana Temple. Written and directed by Jayan Vanneri, the movie is designed as a thriller set against the backdrop of the wild forest. Stars Anjali Raj, Surya Dev, Dineesh Alappey, Pramod Veliyanad, Manoj K.U., and Major Ravi in prominent roles. Filming scheduled to begin on November 5 across Palakkad, Vagamon, and Bengaluru in five languages. Features technical contributions from cinematographer Jomon Thomas and music composer Gopi Sundar.
Published: 23 Oct 2026, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented