
ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി നേർന്ന് നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു. ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. തൃശ്ശൂർ കാഞ്ഞാണി വെള്ളേംതടത്ത് താമസിക്കുന്ന കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ് 33-കാരനായ വിഷ്ണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ALSO READ | സിനിമാ ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ ഇലക്ട്രീഷ്യൻ മരിച്ചു
നിവിൻ പോളി നായകനായ സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിങ് ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Content Highlights: Film technician Vishnu (33) died from electrocution during a movie shoot in Edayar, Aluva. Actor Nivin Pauly expressed deep condolences on social media following the incident. Nivin Pauly pledged ongoing support for the deceased technician's family. Vishnu was taken to Eloor ESI Hospital immediately after the accident, where he passed away. The victim hailed from Thrissur and was working on the set of an upcoming Nivin Pauly film
Published: 10 Sept 2026, 09:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented