സമൂഹത്തിൻ്റെ സുരക്ഷയ്ക്കായും ഇന്ത്യയുടെ യുവതലമുറയെ തകർക്കാനുള്ള നീക്കത്തിനെതിരായുമുള്ള പ്രാർഥനായകണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 

To advertise here,

ഒറ്റക്കെട്ടായി ഓരോ വീടും കാക്കാന്‍ വേണ്ടി, കാവലാളാവാന്‍ വേണ്ടി മാധ്യമങ്ങള്‍  അണിനിരക്കണം. ഒരുപാട് തിരുത്തലുകള്‍ എല്ലാവര്‍ക്കും വരണം. ഭരണകര്‍ത്താക്കള്‍ക്കും വരണം. ഓരോ വീട് സംരക്ഷിച്ച് എടുത്താല്‍ മാത്രമേ നമുക്ക് ഓരോ വീടിനും ഉള്ള കുഞ്ഞുമക്കളെ സംരക്ഷിക്കാൻ കഴിയൂ. അവര്‍ നിഷ്‌കളങ്കരാണ്. അവര്‍ പല സുഖത്തിന് വഴിപെട്ടുപോകും. ചിലപ്പോള്‍ ആ പ്രായത്തില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള സമ്പത്തിനായി ചിലപ്പോള്‍ വഴിപെട്ടുപോകും. മറ്റു ചില സൗകര്യങ്ങള്‍ക്കായി. അത് ഞാന്‍ പറയുന്നില്ല എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. ഇത് കേള്‍ക്കുന്ന സമൂഹത്തിനും അറിയാം. അപ്പൊ അതിനൊക്കെ എതിരെ എനിക്ക് തോന്നുന്നു. ഇപ്രാവശ്യത്തെ പൊങ്കാല മുഴുവന്‍, സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള, അധമ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന, അധാര്‍മികമായി വിപണനം ചെയ്ത് നമ്മുടെ ഇന്ത്യയുടെ ഏതാണ്ട് 70 ശതമാനം വരുന്ന യുവതലമുറയെ തകര്‍ക്കാനും വേണ്ടിയുള്ള നീക്കത്തിനെതിരെയുള്ള  കണ്ണകിയുടെ കാല്‍ചുവട്ടില്‍ വെക്കുന്ന പ്രാര്‍ത്ഥന ആയിരിക്കണം. അതാണ് എന്റെ പ്രാര്‍ത്ഥന. 

In Short: Union Minister Suresh Gopi calls for Pongala as a prayer for societal safety and against the exploitation of India`s youth. He urges media to protect homes and families.