തിരുവനന്തപുരം: ഓരോ വർഷവും പൊങ്കാല സമർപ്പിച്ച് എല്ലാവരും പിരിയുന്നത് അടുത്ത വർഷം വീണ്ടും ഇവിടെത്തന്നെ കാണാം എന്നുപറഞ്ഞിട്ടാണെന്ന് നടി ചിപ്പി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയപ്പോൾ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പാർത്ഥനയാണ് ഇത്തവണത്തെ പൊങ്കാല സമർപ്പണമെന്നും അവർ പറഞ്ഞു.
സൗഹൃദത്തിന്റെ കൂട്ടായ്മകൂടിയാണ് പൊങ്കാലയെന്ന് ചിപ്പി അഭിപ്രായപ്പെട്ടു. താനും നടി ജലജയും അടുത്താണ് താമസിക്കുന്നത്. മിക്കവാറും ഒരുമിച്ചാണ് പൊങ്കാലയ്ക്ക് വരാറുള്ളത്. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ മൂന്ന്, നാല് മാസങ്ങൾക്കുമുൻപേ തുടങ്ങാറുണ്ട്. പങ്കെടുക്കുന്ന എത്രാമത്തെ പൊങ്കാലയാണ് ഇതെന്ന് കൃത്യമായി അറിയില്ല. 20 വർഷത്തിലേറെ എന്തായാലും ആയിട്ടുണ്ടാവുമെന്നും അവർ പറഞ്ഞു.
'പത്തിൽപ്പഠിക്കുമ്പോഴാണ് ആദ്യം പൊങ്കാലയിട്ടത്. അതും ഒറ്റയ്ക്ക്. അതുവരെ അമ്മയുടെ കൂടെയായിരുന്നു വന്നിരുന്നത്. കുംഭമാസത്തിലെ ചൂടാണെങ്കിലും ബുദ്ധിമുട്ടായി ഒന്നും തോന്നിയിട്ടില്ല. നമ്മുടെ ആഗ്രഹവും പ്രാർത്ഥനയുമാണ് പൊങ്കാലയിടാം എന്നുള്ളത്. അതുകൊണ്ടുതന്നെ ബാക്കി ബുദ്ധിമുട്ടുകളൊന്നും ബാധിക്കില്ല. പൊങ്കാലയ്ക്കുമാത്രമല്ല ഇവിടെ വരാറ്. മാസത്തിലൊരിക്കലെങ്കിലും വന്ന് തൊഴുതിട്ട് പോകാറുണ്ട്.' ചിപ്പി പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചിപ്പിയുടെ ഭർത്താവായ രഞ്ജിത്ത് ആണ് തരുൺ മൂർത്തി-മോഹൻലാൽ ടീമിന്റെ തുടരും നിർമിക്കുന്നത്.
Content Highlights: Actress Chippy shares her Attukal Pongala experience
Published: 13 Mar 2025, 01:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented