ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് ഇക്ബാൽ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. കുറ്റക്കാരായ മുഴുവൻ ആളുകളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പ്രായപൂർത്തിയാകാത്തവരാണ് കുറ്റകൃത്യത്തിൽ പങ്കാളികളായത് എന്നതുകൊണ്ട് ശിക്ഷയിൽ കുറവുണ്ടാവരുത്. ബാലനീതി നിയമപ്രകാരമുള്ള പ്രായം 15 ആയി കുറയ്ക്കണം. രാഷ്ട്രീയമോ മതമോ നോക്കാതെ കുറ്റം ചെയ്തവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം. തന്റെ അവസ്ഥ ഇനി ഒരു പിതാവിനും ഒരു കുടുംബത്തിനും ഉണ്ടാവരുത് എന്നും ഇക്ബാൽ പറഞ്ഞു. 

To advertise here,

Inshort: Shahbaz’s father, Iqbal, suspects more culprits in his son's murder. He demands strict punishment for juveniles, proposing the Juvenile Justice age be reduced to 15. He urges justice without political or religious bias, ensuring such tragedies don’t repeat.